സ്വർണവില പവന് 120 രൂപ കുറഞ്ഞ് 35,560 രൂപയായി

Background Gold Luxury Jewelry Fashion Jewellery

 

സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപ കുറഞ്ഞ് 35,560 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4445 രൂപയുമായി. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ആഗോള വിപണിയിൽ ഡോളർ കരുത്താർജിച്ചതോടെ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,777.93 നിലവാരത്തിലേയ്ക്ക് താഴ്ന്നു. യുഎസിലെ സാമ്പത്തിക സൂചകങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചതോടെ സ്വർണത്തിൽനിന്ന് നിക്ഷേപകർ പിൻവാങ്ങിയതാണ് വിപണിയിൽ പ്രതിഫലിച്ചത്.

ദേശീയ വിപണിയിൽ നാലാമത്തെ ദിവസവും വിലയിൽ ഇടിവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 47,456 രൂപ നിലവാരത്തിലാണ്.