September 23, 2021

കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ രാമനാട്ടുകരയില്‍ പ്രതിഷേധം സംഘടിപ്പിച്ചു

 

കുത്തക മരുന്ന് കമ്പനികള്‍ക്ക് വിധേയപ്പെടുന്ന മോദി സര്‍ക്കാര്‍ നയം അവസാനിപ്പിക്കുക, എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ് എഫ് ഐ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ രാമനാട്ടുകര പോസ്റ്റ് ഒഫീസിന് മുന്നില്‍ എസ് എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചു.ഫറോക്ക് ഏരിയാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധം എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം എംകെ ബിബിന്‍ രാജ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ശ്രീരാഗ്,സുഹൈല്‍,അശ്വിന്‍ നന്ദി എന്നിവര്‍ സംസാരിച്ചു