സർഗ്ഗാത്മകത അതിജീവനത്തിനുള്ള ആത്മവിശ്വാസം പകർന്നു നൽകുമെന്ന് കവി പി കെ ഗോപി

കൊവിഡ് കാലത്തെ അടച്ചിടലിനെയും ഏകാന്തതയെയും അതിജീവിക്കാനുള്ള ആത്മവിശ്വാസം സർഗ്ഗാത്മകത പകർന്നു നൽകുമെന്ന് കവി പി കെ ഗോപി പറഞ്ഞു. യുവകലാസാഹിത്യ സമിതി ഫറോക്ക് മേഖല സംഘടിപ്പിച്ച സംസ്ഥാനതല കവി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവി എം എം സചീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ ശശിധരൻ ഫറോക്ക്, പ്രദീപ് രാമനാട്ടുകര, കെ ശശികുമാർ, ഇ സന്ധ്യ, മുണ്ട്യാടി ദാമോദരൻ, പാപ്പച്ചൻ കടമക്കുടി, കൈനകരി ഷാജി, ജയശ്രീ കിഷോർ, ശാലിനി പടിയത്ത് ,അനാമിക, എ കെ ഫസ്ന തുടങ്ങിയ 20 കവികൾ കവിതകൾ അവതരിപ്പിച്ചു. പ്രസിഡണ്ട് എം എ ബഷീർ,സെക്രട്ടറി വിജയകുമാർ
പൂതേരി എന്നിവർ സംസാരിച്ചു.