September 23, 2021

ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്മാർട്ട് ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഫോൺ വിതരണം ചെയ്തു

 

ഓൺലൈൻ വിദ്യാഭ്യാസത്തിന് സമാർട്ട് ഫോൺ ഇല്ലാത്ത കുട്ടികൾക്ക് അയ്യംബാക്കി ശാഖ എസ്.കെ.എസ്.എസ്.എഫിൻ്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ സംഘടിപ്പിച്ച് വിതരണം ചെയ്തു.പെരുമുഖം കല്ലമ്പാറ സ്വദേശി ശൈഖും തൊടി ഷാഹുൽ ഹമീദാണ് പിതാവ് ഇസ്മായിൽ കുട്ടിയുടെ സ്മരണാർത്ഥം ഫോണുകൾ നൽകിയത്. ആദ്യഘട്ടത്തിൽ 6 ഫോണും 20 പേർക്ക് ഓൺലൈനം പഠനം തീരുന്നത് വരെ നെറ്റ് റീചാർജ്ജ് ചെയ്യുന്നതിനുള്ള പണവും നൽകി. ഷാഹുൽ ഹമീദിൻ്റെ മകൻ മുഹമ്മദ് അബാൻ ഫോണുകൾ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലിക്കു കൈമാറി. ടി.പി. മുഹമ്മദ് ഷാഫി,അബ്ദുൽ ഗഫൂർ ഹൈത്തമി,ഹാസിഫ് ദാരിമി, ഫാരിസ് ദാരിമി, കെ .കാസിഖാൻ,കെ. ഷഹദ് അൽ അമീൻ എന്നിവർ സംസാരിച്ചു.