October 23, 2021

ടി പി ആര്‍ മാനദണ്ഡം പുന:പരിശോധിക്കുക;വ്യാപാരി വ്യവസായി ഏകോപന സമിതി

 

കൊവിഡ് നിയന്ത്രണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കച്ചവടക്കാര്‍ക്ക് ജോലിക്ക് അവസരം ഒരുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.നിലവിലെ ടി പി ആര്‍ മാനദണ്ഡം തീര്‍ത്തും അശാസ്ത്രീയമാണെന്നും ആ നയം ഉടനെ തിരുത്തണമെന്നും സര്‍ക്കാരിനോട് ആവശ്യപെട്ടു കൊണ്ട് ഫറോക്ക് മുന്‍സിപ്പാലിറ്റിക്ക് മുമ്പില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സൂചനാ ധര്‍ണ്ണ നടത്തി.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി സേതു മാധവന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഒ കെ മന്‍സൂര്‍,ജില്ലാ സെക്രട്ടറി കെ പി അബ്ദുള്‍ റസാഖ്, ചുങ്കം വൈസ് പ്രസിഡന്റ് ഹരിദാസന്‍,ജംഷീര്‍,ഹോംകെയര്‍,ഷാജി എന്നിവര്‍ സംസാരിച്ചു.