കാലവർഷക്കെടുതി;നേപ്പാളിൽ 16 മരണം

കാഠ്‌മണ്ഡു: നേപ്പാളിൽ കാലവർഷം ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളിലായി വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 16 മരണവും 11പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. 22 പേർക്കായുള്ള തിരച്ചിൽ തുടരുന്നുവെന്നും ദുരിത ബാധിതർക്കായുള്ള അവശ്യസേവനങ്ങൾ സർക്കാർ നൽകി വരുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഒരാഴ്‌ചയായുള്ള കനത്ത മഴയിലും മണ്ണിടിച്ചിലിലും രാജ്യത്താകമാനം നാശനഷ്‌ടങ്ങളുണ്ടായി. സിന്ധുപാൽചോക്ക്, മനാങ് ജില്ലകളാണ് ഉയർന്ന അളവിൽ ബാധിക്കപ്പെട്ട പ്രദേശങ്ങൾ.