September 22, 2021

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

 

കോഴിക്കോട്:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളില്‍ നിന്ന് സമാഹരിച്ച 4, 25, 001 രൂപ സംസ്ഥാന പ്രസിഡന്റ് രതീശന്‍ അരിമ്മല്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിക്ക് കൈമാറി.ജനറല്‍ സെക്രട്ടറി സജികുമാര്‍.ജി,ദുനിംസ് റിയാസുദ്ദീന്‍, എം.സുനില്‍കുമാര്‍,പ്രശാന്ത് എസ്.വി, കെ.രമേഷ്, റജി.ജി.എസ് എന്നിവര്‍ പങ്കെടുത്തു.