September 23, 2021

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ കര്‍മ്മ പദ്ധതിയുമായി രാമനാട്ടുകര നഗരസഭ

 

 

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ കര്‍മ്മ പദ്ധതിയുമായി രാമനാട്ടുകര നഗരസഭ.നഗരസഭയില്‍ ഒരാള്‍ക്ക് പോലും വാക്‌സിന്‍ ലഭിക്കാതിരിക്കരുതെന്ന് ഉറപ്പ് വരുത്തുന്നതിനും,സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് പദവിയിലേക്ക് നഗരസഭയെ എത്തിക്കുന്നതിനും വേണ്ടിയാണ് പദ്ധതി.നഗരസഭാ തലത്തില്‍ ഫോറം തയ്യാറാക്കി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ആര്‍ ആര്‍ ടിമാരും സംയുക്തമായാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാത്തവരെ രജിസ്റ്റര്‍ ചെയ്യിക്കുന്നത്.സ്ലോട്ട്‌സ് ആന്റ് ഷെഡ്യൂള്‍ ചെയ്യുന്നതിന് സഹായിക്കുകയും, മാരകമായ അസുഖമുള്ളവര്‍, പെയിന്‍&പാലിയേറ്റിവ് രോഗികള്‍,60 വയസിന് മുകളിലുള്ളവര്‍,എസ് സി വിഭാഗക്കാര്‍,18 നും 45 വയസിനും ഇടയിലുള്ളവര്‍,45 നും 60 വയസിനും ഇടയിലുള്ളവര്‍ എന്നിങ്ങനെ കാറ്റഗറിയായി തിരിച്ച് വാക്‌സിന്‍ ലഭ്യതക്കനുസരിച്ച് നല്‍കുന്നതിനായി നടപടി സ്വീകരിച്ചു വരുന്നുണ്ടെന്ന് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എം.യമുന അറിയിച്ചു.ഫാമിലി ഹെല്‍ത്ത് സെന്റര്‍ കൂടാതെ മേലെവാരം സാംസ്‌ക്കാരിക നിലയവും വാക്‌സിനേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.