September 23, 2021

വിദ്യാര്‍ത്ഥികളോടും, വിദ്യാഭ്യാസ മേഖലയോടുമുള്ള സര്‍ക്കാര്‍ അവഗണന; കെ എസ് യു ബേപ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

 

വിദ്യാര്‍ത്ഥികളോടും, വിദ്യാഭ്യാസ മേഖലയോടുമുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നാവിശ്യപ്പെട്ട് കെ എസ് യു ബേപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കൊവിഡ് പ്രതിസന്ധിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കാതെ നിരവധിവിദ്യാര്‍ത്ഥകളാണ് ഇന്നും ഉള്ളത്. ഓണ്‍ലൈന്‍ / ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പുറത്ത് നില്‍ക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ഡിവൈസ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും, എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി മേഖലയിലെ അഡൈ്വസ്‌മെമ്മോ കിട്ടിയിരിക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും ഉടന്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാക്കുക, വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും മുന്‍ഗണന അടിസ്ഥാനത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ നടത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുക, തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് കെഎസ്‌യു ഫാറോക്ക് എഇഒ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സംഘമം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ഉദ്ഘാടനം ചെയ്തു. കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് പിഎം ഷഹബാസ്, ഷാജി പാറശ്ശേരി, ഗാര്‍ഗി മോഹന്‍, വിധുന്‍, അര്‍പ്പിത്, അര്‍ഷാദ തുടങ്ങിയവര്‍ പങ്കെടുത്തു.