September 23, 2021

ചലച്ചിത്ര ഗാനങ്ങള്‍ ഒരു കാലഘട്ടത്തിലെ ജീവിതത്തെ അടയാളപ്പെടുത്തു;ഡോ:വത്സലന്‍ വാതുശ്ശേരി

 

 

ചലച്ചിത്ര ഗാനങ്ങള്‍ ഭാവനയെയും സ്വപ്നങ്ങളെയും ഉത്തേജിപ്പിക്കുക മാത്രമല്ല ഒരു കാലഘട്ടത്തിലെ ജീവിതത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് എഴുത്തുകാരന്‍ ഡോ: വത്സലന്‍ വാതുശ്ശേരി പറഞ്ഞു. യുവകലാസാഹിതി സംഘടിപ്പിച്ച എസ് രമേശന്‍ നായര്‍, പൂവച്ചല്‍ ഖാദര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയലാര്‍, ഭാസ്‌ക്കരന്‍, ഒ എന്‍ വി ഇവര്‍ക്കു ശേഷം മലയാളികളെ ഏറെ സ്പര്‍ശിച്ച ഗാനരചയിതാക്കളാണ് രമേശന്‍ നായരും പൂവച്ചല്‍ ഖാദറുമെന്ന് അദ്ദേഹം പറഞ്ഞു.ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ എം.എ ബഷീര്‍, ഡോ.ഒ.കെ മുരളീകൃഷ്ണന്‍, പ്രൊഫ: കെ.ശശികുമാര്‍, ഡോ.ശരത് മണ്ണൂര്‍, ഡോ.കെ ബാബു രാജന്‍, പാപ്പച്ചന്‍ കടമക്കുടി, താഹിര്‍ ഇസ്മയില്‍, എം.പി സജീഷ് ,വിജയകുമാര്‍ പൂതേരി, സതീശ് ബാബു കൊല്ലമ്പലത്ത് എന്നിവര്‍ സംസാരിച്ചു.ഗായകന്‍ തിലകന്‍ ഫറോക്ക് ഗാനാമൃതം എന്ന പാട്ടു പരിപാടി അവതരിപ്പിച്ചു.