September 23, 2021

ഫറോക്ക്, രാമനാട്ടുകര മുൻസിപാലിറ്റികളും കടലുണ്ടി പഞ്ചായത്തും ബി ക്യാറ്റഗറിയിൽ

 

ബി ക്യാറ്റഗറി- ടി പി ആർ 6% മുതൽ 12% വരെ

എല്ലാ വിധ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ
സ്ഥാപനങ്ങള്‍,സ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പനി,കോര്‍പ്പറേഷനുകള്‍,ബാങ്കുകള്‍ ,ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ 50% ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവർത്തിപ്പിക്കാം.ബാക്കിയുള്ള
ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്.

ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ചൊവ്വ,വ്യാഴം ദിവസങ്ങളില്‍
പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തിപ്പിക്കാം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവശ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന എല്ലാ കടകളും രാവിലെ ഏഴ്  മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ 50% ജിവനക്കാരെ വെച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാം.  മറ്റ് വാണിജ്യസ്ഥാപനങ്ങള്‍ 50% ജിവനക്കാരെ വെച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും എല്ലാദിവസവും രാവിലെ 7.00 മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 50% ജീവനക്കാരെ വെച്ച് തിങ്കള്‍,
ബുധന്‍,വെള്ളി ദിവസങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവര്‍
ത്തിപ്പിക്കാവുന്നതാണ് .

എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ് (ശനി,ഞായര്‍ ഉള്‍പ്പെടെ)

ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകളില്‍നിന്നും ബാറുകളില്‍നിന്നും മദ്യം പാര്‍സലായി വാങ്ങാവുന്നതാണ്. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈല്‍ ആപ്പ് ഉപയോഗിക്കേണ്ടതാണ് .

ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍
നടത്താവുന്നതാണ്.  പ്രഭാതസവാരിയും  സായാഹ്ന സവാരിയും സാമൂഹിക – അകലം പാലിച്ച് നടത്താവുന്നതാണ്.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ 7.00 മണിമുതല്‍ വൈകിട്ട് – 7.00 മണിവരെ പാര്‍സല്‍ സംവിധാനം നടപ്പിലാക്കാവുന്നതാണ്.

വീട്ടുജോലികള്‍ക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്

ആരാധനാലയങ്ങളില്‍ കര്‍ശന കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം.