October 26, 2021

സ്വര്‍ണവില ഉയര്‍ന്നു; പവന് 35,200 രൂപ

കൊച്ചി: ഏതാനും ദിവസങ്ങളായി ഇടിവ് നേരിട്ട സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 200 രൂപയാണ് വര്‍ധിച്ചത്. 35,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച്‌ 4400 രൂപയായി. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വര്‍ണവിലയില്‍ ഏകദേശം 2000 രൂപയാണ് കുറഞ്ഞത്. തുടര്‍ന്നാണ് ഇന്ന് വില ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ വീണ്ടും കുറയുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില താഴോട്ട് പോകുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് മൂന്നിന് 36,960 രൂപയായി ഉയര്‍ന്ന് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് കണ്ടത്. ജൂണ്‍ 21ന് പവന് 35,120 രൂപയില്‍ എത്തിയ സ്വര്‍ണവില പിന്നീട് വീണ്ടും ഉയര്‍ന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴുന്നതാണ് കണ്ടത്.

ആഗോളവിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്