ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: മൂന്നു മരണം

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു. നാലു പേരെ കാണാതായി. ഉത്തരകാശി ജില്ലയിലെ മണ്ടോ ഗ്രാമത്തിലാണ് സംഭവം. രണ്ടു സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്.

സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ദുരന്തനിവാരണസേന അറിയിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ്. മണ്ടോ ഗ്രാമത്തിലെ നിരവധി വീടുകളിൽ വെള്ളം കയറി.