ഫറോക്ക് ജി.ജി.വി.എച്ച്.എസ്.എസിൽ ഡിജിറ്റൽ ഡിവൈസ് ലൈബ്രറിക്ക് തുടക്കമായി

ഫറോക്ക് ഗവണ്മെന്റ് ഗണപത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഡിജിറ്റൽ ഡിവൈസ് ലൈബ്രററിയുടെ ഉദ്ഘാടനം ടൂറിസം-പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഓൺലൈൻ പഠനത്തിന് സംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ലൈബ്രറിയിൽ നിന്ന് ടാബുകളും മൊബൈലുകളും ലഭ്യമാക്കും. ഇതിനായി അധ്യാപകർ ചേർന്ന് 50 ഓളം മൊബൈൽ ഫോണുകൾ വാങ്ങിയിട്ടുണ്ട്. ആവശ്യം കഴിഞ്ഞാൽ ഫോൺ സ്‌കൂളിൽ തന്നെ തിരിച്ചേൽപ്പിക്കും രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഫറോക്ക് മുനിസിപ്പാലിറ്റി ചെർമാൻ എൻ സി റസാഖ് അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സമീഷ്, മുനിസിപ്പൽ കൗൺസിലർമാരായ കമറുലൈല, കെ.ടി.എ മജീദ്, പ്രധാനാധ്യാപിക പുഷ്പരാജി, പ്രിൻസിപ്പാൾ ഇൻ ചാർജ് കെ.പി അജയൻ, പിടിഎ പ്രസിഡന്റ് എം ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസം വിദ്യാർത്ഥികൾക്ക് ഫോണുകൾ കൈമാറും.