എം ടി മലയാള സാഹിത്യത്തിലെ മഹാ വിസ്മയം;കവി ആലങ്കോട് ലീലാകൃഷ്ണൻ

എം ടി വാസുദേവൻ നായർ മലയാള സാഹിത്യത്തിലെ മഹാ വിസ്മയമാണെന്ന്  കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. എം ടിയുടെ
88-ാം പിറന്നാളിനോടനുബന്ധിച്ച്
യുവകലാസാഹിതി സംഘടിപ്പിച്ച ‘എം ടിക്കു സ്നേഹാദരം ‘ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവകലാസാഹിതി മേഖലാ പ്രസിഡണ്ട് എം എ ബഷീർ സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ എം സതീശൻ സ്നേഹാദരപ്രഭാഷണം നടത്തി. എം ടിയുടെ നോവലുകളെക്കുറിച്ച് കെ ജി രഘുനാഥും  കഥകളെക്കുറിച്ച് ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണനും സിനിമകളെ കുറിച്ച് എ പി അഹമ്മദും എം ടിയും തുഞ്ചൻ സ്മാരകവും എന്ന വിഷയത്തിൽ മണമ്പൂർ രാജൻ ബാബുവും ഉപന്യാസങ്ങളെക്കുറിച്ച് ഡോ.ശരത് മണ്ണൂരും എം ടിയുടെ സ്നേഹ ഭാവത്തെ കുറിച്ച് താഹിർ ഇസ്മായിലും പ്രഭാഷണം നടത്തി. വിജയകുമാർ പൂതേരി, എ ടി റിയാസ് അഹമ്മദ് എന്നിവർ സംസാരിച്ചു. ഗായിക ലതാറാണി ഗാനമാലിക അവതരിപ്പിച്ചു.