വിറ്റാമിനുകളുടെ കലവറയായ പച്ചമുളകിന്റെ ഗുണങ്ങളെക്കുറിച്ചറിയാം

 

പച്ചമുളക് വിറ്റാമിനുകളുടെ കലവറയാണ്. ഏത് വിഭവത്തിനും എരിവ് പകരാന്‍ പച്ചമുളക് സഹായിക്കും.കാപ്സൈന്‍ന്റെ അളവ് ഇതില്‍ കൂടുതലാണ്. പച്ചമുളകിന് എരിവ് നല്‍കുന്നതും ഈ രാസ സംയുക്തം തന്നെയാണ്.

പച്ചമുളക് ഏത് വിധേയനയും തിന്നാമെന്നത് തന്നെ അതിന്റെ പ്രേത്യേകതയാണ്. നിരവധി ആരോഗ്യ ഗുണങ്ങളും പച്ചമുളകിലുണ്ട്.

ആന്റി ഓക്‌സിസിഡന്റുകളാല്‍ സമ്പുഷ്ടമായ ഇവയില്‍ ആന്റി ബാക്റ്റീരിയല്‍ ഗുണങ്ങളുമുണ്ട്. ഇത് രുചി വര്‍ധിപ്പിക്കുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും.

ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പച്ചമുളക് തിന്നാന്‍ കഴിയും. ഇതില്‍ കലോറിയില്ല.വിറ്റാമിന് സി രോഗപ്രതിരോധ ശേഷി കൂട്ടുന്നു.

പച്ചമുളകിലുള്ള കാപ്സൈന്‍ ജലദോഷം,സൈനസ് തുടങ്ങിയ അണുബാധകളെ തടയും.പ്രമേഹത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ പച്ചമുളക് സഹായിക്കും.ബീറ്റാ കരോട്ടിന്‍ അളവ് കൂടുതല്‍ ആയതിനാല്‍ ഹൃദയത്തിനും സംരക്ഷണം നല്‍കും പച്ചമുളക്.