December 6, 2021

കോഴിക്കോട് നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്‍റെ ടാങ്കിന് തീപിടിച്ചു

 

 

നടക്കാവില്‍ പഴയ ഇന്ധന പമ്പിലെ ഡീസല്‍ ടാങ്കിന് തീപിടിച്ചു. ടാങ്ക് ജീവനക്കാര്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റുന്നതിനിടെയാണ് തീപിടിത്തം. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അപകടമുണ്ടായില്ല. അഗ്നിശമന സേനയൂടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.