ഗുസ്തി പിടിച്ച് ഇന്ത്യ; ടോക്യോയില്‍ നിന്ന് വീണ്ടും മെഡല്‍, ഗോദയില്‍ രവികുമാര്‍ മെഡല്‍ ഉറപ്പിച്ചു ഫൈനലില്‍

ടോക്യോ ഒളിമ്ബിക്സിന്റെ ഗുസ്തി വേദിയില്‍ ഇന്ത്യന്‍ കരുത്ത്. പുരുഷന്മാരുടെ 57 കിലോ വിഭാഗം സെമിഫൈനല്‍ ജയിച്ച് ഇന്ത്യന്‍ താരം രവികുമാര്‍ ദാഹിയ ഫൈനലില്‍ കടന്നു മെഡല്‍ ഉറപ്പിച്ചു. ഉച്ചയ്ക്കു നടന്ന ക്വാര്‍ട്ടറില്‍ കസാഖിസ്ഥാന്‍ താരം നൂര്ിസ്ലാം സനായേവിനെ മലര്‍ത്തിയടിച്ചായിരുന്നു രവിയുടെ മുന്നേറ്റം. ആദ്യ റൗണ്ടുകളില്‍ വ്യക്തമായി ലീഡ് പിടിച്ച എതിരാളിയെ അവസാന 30 സെക്കന്‍ഡില്‍ മലര്‍ത്തിയടിച്ച രവി ജയം നേടുകയായിരുന്നു.
നേരത്തെ ക്വാര്‍ട്ടറില്‍ ബള്‍ഗേറിയന്‍ താരം ജോര്‍ജി വാങ്ലോവിനെതിരേ അനായാസ വിജയം നേടിയാണ് രവികുമാര്‍ സെമിയില്‍ കടന്നത്. 2019 -ല്‍ ലോക ചാമ്ബ്യന്ക്ഷിപ്പില് വെങ്കലവും ഈവര്‍ഷം അല്‍മാട്ടിയില്‍ നടന്ന ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടിയ താരമാണ് രവി ദാഹിയ.