December 6, 2021

കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും

 

 

കൊവിഡ് പശ്ചാത്തലത്തില്‍ അടച്ച ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാളെ (ആഗസ്റ്റ് 6 ) മുതല്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഉറപ്പാക്കണം. ക്രിട്ടിക്കല്‍ കണ്ടയ്ന്‍മെന്റ് സോണിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. നിലവില്‍ ബീച്ചില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. ബീച്ചില്‍ സഞ്ചാരികള്‍ക്കും പൊതു ജനങ്ങള്‍ക്കും പ്രവേശനം നിരോധിച്ചിരിക്കുകയാണ് .