ടോക്യോ ഒളിമ്പിക്സ്;ഗുസ്തിയില്‍ രവികുമാറിന് വെള്ളി, ഇന്ത്യക്ക് അഞ്ചാം മെഡല്‍

പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ദഹിയയ്ക്ക് വെള്ളി. റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ സൗര്‍ ഉഗേവാണ് രവി കുമാറിനെ തോല്‍പ്പിച്ചത്. തുടക്കത്തില്‍ റഷ്യന്‍ കരുത്തിലെ വെല്ലുവിളിച്ച ഇന്ത്യന്‍ താരത്തിന് പിന്നീട് പിടിച്ചുനില്‍ക്കാനിയില്ല.
രണ്ട് തവണ ലോക ചാംപ്യനായിട്ടുള്ള ഉഗേവ് തുടക്കത്തില്‍ 2-0ത്തിന് ലീഡ് നേടി. എന്നാല്‍ തിരിച്ചടിച്ച ഇന്ത്യന്‍ താരം ഒപ്പമെത്തി. പിന്നീട് 5-2ലേക്ക് ലീഡുയര്‍ത്താന്‍ റഷ്യന്‍ താരത്തിന് സാധിച്ചു. പിന്നാലെ 7-2ലേക്ക് ലീഡുയര്‍ത്തി ആധിപത്യം ഉറപ്പിച്ചു.
86 കിലോ ഗ്രാം വിഭാഗത്തില്‍ ദീപക് പുനിയക്ക് ഇന്ന് മത്സരമുണ്ട്. വെങ്കലത്തിനായുള്ള മത്സരത്തില്‍ സാന്‍ മറിനോയുടെ മൈല്‍സ് അമൈനാണ് ദീപകിന്റെ എതിരാളി.