October 24, 2021

കരിപ്പൂര്‍ വിമാനപകടം ചികിത്സാ സഹായ നിഷേധത്തിനെതിരെ മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഉപരോധം സംഘടിപ്പിച്ചു. കെ മുരളീധരന്‍ എം പി ഉപരോധം ഉദ്ഘാടനം ചെയ്തു

 

 

കരിപ്പൂര്‍ വിമാനപകട ചികിത്സ നിഷേധിച്ചു എന്നാരോപിച്ചു കൊണ്ട് മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ അപകടത്തില്‍ പരിക്കേറ്റവര്‍ കോഴിക്കോട്ടെ എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചു.അപകടത്തില്‍ പറിക്കെട്ടവര്‍ക്ക് ആഗസ്റ്റ് 15 മുതല്‍ ചികിത്സ ചിലവ് നല്‍കില്ല എന്ന എയര്‍ ഇന്ത്യയുടെ കത്ത് ലഭിച്ച സാഹചര്യത്തിലാണ് പ്രതിഷേധവുമായി ഇവര്‍ രംഗത്തിറങ്ങിയത്.
നിരവതി പേരുടെ ജീവനെടുത്ത അപകടത്തില്‍ 100 ലേറെ പേര്‍ക്കാണ് അന്ന് പരിക്കേറ്റത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് രാത്രിയാണ് കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനം ലാന്‍ഡിങ്ങിന് ഇടയില്‍ നിയന്ത്രണം നഷ്ടമായി റണ്‍വേയില്‍ നിന്നും താഴേക്ക് പതിച്ചാണ് ആയിരുന്നു അപകടം.അന്ന് വിമാനാപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവ് വഹിക്കുന്നത് എയര്‍ ഇന്ത്യയായിരുന്നു. ഈ സഹായം നിലച്ചതോടെ അപകടത്തില്‍പെട്ടവരുടെ തുടര്‍ചികില്‍സ പ്രതിസന്ധിയിലാവുകയും ചെയ്യിതു. എന്നാല്‍, ചികിത്സക്കാവശ്യമായ തുക നല്‍കിയെന്നാണ് എയര്‍ ഇന്ത്യ പറയുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന ഉപരോധം കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്തു. മലബാര്‍ ഡവലപ്‌മെന്റ് ഫോറം ചെയര്‍മാന്‍ UA നാസര്‍,മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് എം.എസ് അബൂബക്കര്‍,സെക്രട്ടറി എടക്കുനി അബ്ദുറഹ്‌മാന്‍, സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.