October 26, 2021

നിപ: സമ്പര്‍ക്കപട്ടികയിലുള്ള രണ്ട് പേരുടെ ഫലം കൂടി നെഗറ്റിവ്

 

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപട്ടികയിലുള്ള രണ്ട് പേരുടെ പരിശോധന ഫലം കൂടി നെഗറ്റിവ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് രണ്ടു പേരുടെ ഫലം നെഗറ്റീവായതെന്നും മന്ത്രി അറിയിച്ചു.

നേരത്തെ നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അടുത്ത സമ്പര്‍ക്കമുള്ള എട്ടുപേരുടെയും പരിശോധനഫലം നെഗറ്റീവായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയാണ് നെഗറ്റീവ് ആയത്. എല്ലാവരുടെയും മൂന്ന് വീതം ടെസ്റ്റുകളാണ് പൂനെയില്‍ നടന്നത്. നിലവില്‍ 48 പേരാണ് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ഉള്ളതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.