October 26, 2021

സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴയ്ക്ക് സാധ്യത

 

 

കേരളത്തില്‍ ഇന്ന് കൂടി ശക്തമായ മഴ തുടരാന്‍ സാധ്യത. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും.

എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളത്തോടെ മഴ ശമിച്ചേക്കും. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് തടസമില്ല.