December 6, 2021

ഹോട്ടലിൽ നിന്നും വീണു കിട്ടിയ സ്വർണം ഉടമസ്ഥന് തിരികെ നൽകി വനിതാ കാന്റീൻ പ്രവർത്തകർ

 

 

രാമനാട്ടുകര വനിതാ കാന്റീനിൽ നിന്നും വീണുകിട്ടിയ സ്വർണം തിരികെ നൽകി മാതൃകയായി വിക്ടർ വനിതാ കാന്റീൻ പ്രവർത്തകർ. ഒരു മാസം മുൻപ് ഭക്ഷണം കഴിക്കാൻ എത്തിയ ആളിൽനിന്നും കൈ കഴുകുന്നതിനിടയിലാണ് മോതിരം ഊരി വീണത്. അന്ന് അത് ഭക്ഷണം കഴിക്കാൻ എത്തിയ മറ്റൊരാൾ ഹോട്ടലിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് ഉടമസ്ഥൻ അന്വേഷിച്ചു വരുകയാണെങ്കിൽ നൽകാനായി എടുത്തുവെച്ചു. ഒരു മാസത്തിനു ശേഷം ഇന്ന് (14/9/2021) കളഞ്ഞു കിട്ടിയ മോതിരം ഉടമസ്ഥന് കാന്റീൻ പ്രവർത്തക ഉഷ പിസി കൈമാറി.