ചുങ്കം-ചന്ത ഹോസ്പിറ്റല്‍ റോഡില്‍ വെള്ളക്കെട്ടും ചെളിയും;യാത്ര ദുഷ്‌ക്കരം

 

ചെളിയും വെള്ളക്കെട്ടും നിറഞ്ഞ ചുങ്കം-ചന്ത ഹോസ്പിറ്റല്‍ റോഡില്‍ യാത്രക്കാര്‍ വലയുന്നു.ടാറിംങ് പൊളിഞ്ഞ് കുണ്ടും കുഴിയുമായ ഇതുവഴിയുള്ള വാഹനയാത്ര ദുഷ്‌ക്കരമാണ്.ടാറിംങ് അടര്‍ന്നു രൂപപ്പെട്ട കുഴികളില്‍ ചെളിവെള്ളം കെട്ടിനില്‍ക്കുകയാണ്.മഴയായതോടെ കുഴികളില്‍ വെള്ളവും ചെളിയും കെട്ടി നിന്ന് കാല്‍നടയാത്രക്കാരെയും വാഹനയാത്രക്കാരെയും ഇത് ഒരു പോലെയാണ് ബാധിക്കുന്നത്.റോഡിലെ വെള്ളവും ചെളിയും നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ നടപെടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.