September 23, 2021

ബാഗില്‍ കഞ്ചാവുമായി ബസില്‍ യാത്ര; എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയില്‍

Man in prison hands of behind hold Steel cage jail bars. offender criminal locked in jail.

കൊട്ടാരക്കര: അരക്കിലോ കഞ്ചാവുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥി കൊട്ടാരക്കരയില്‍ അറസ്റ്റില്‍. കോട്ടവട്ടം സ്വദേശി അമല്‍ (20) ആണ് അറസ്റ്റിലായത്. യുവാവിന്റെ ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

അടൂരില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊട്ടാരക്കര എത്തിയപ്പോഴാണ് കൊല്ലം റൂറല്‍ ലഹരി വിരുദ്ധ സേന പിടികൂടിയത്. കഞ്ചാവ് വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് അമല്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.