ഫറോക്ക് മുൻസിപാലിറ്റിയിലും പരിസര പ്രദേശങ്ങളിലും വീണ്ടും തെരുവ് നായ ശല്യം രൂക്ഷമാവുന്നു;ഭീതിയോടെ നാട്ടുകാർ

 

 

ഫറോക്ക് മുൻസിപാലിറ്റിയിലും പരിസരപ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ഇരുട്ടാവുന്നതോടെ പ്രദേശത്തെ പല ഭാഗങ്ങളും തെരുവ് നായകള്‍ കയ്യടക്കുന്നതോടെ ഇവിടെയെത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. മുൻസിപ്പാലിറ്റിയിലും പരിസര പ്രാദേശങ്ങളിലും മറ്റും ഇവയുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് പ്രദേശവാസികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്.4ന്യൂസ്

ചുങ്കം,പേട്ട ,ചന്തക്കടവ്,കള്ളിതൊടി,ഫറോക്ക് ടൗൺ,കരുവൻതുരുത്തി,ചെറുവണ്ണൂർ,തിരിച്ചിലങ്ങാടി എന്നിവിടങ്ങളിലാണ് തെരുവ് നായകളുടെ ശല്യം രൂക്ഷമാവുന്നത്.അതിരാവിലെ പ്രദേശത്തെത്തുന്ന കാല്‍നടയാത്രികര്‍ തെരുവ് നായകളെ ഭയക്കേണ്ട സാഹചര്യമാണുള്ളത്. നായകള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നത് അപകടത്തിനും വഴിയൊരുക്കാറുണ്ട്.
ഇവയുടെ ശല്യം വര്‍ദ്ധിച്ചതോടെ രാത്രിക്കാല യാത്ര സുരക്ഷിതമല്ലാത്ത സ്ഥിതിയാണുള്ളത്. പകല്‍ സമയങ്ങളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകള്‍ ആക്രമിക്കുമോയെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. വര്‍ദ്ധിച്ചു വരുന്ന തെരുവുനായകളുടെ ശല്യത്തിനെതിരെ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യവും.