October 24, 2021

സ്വർണവില ഉയർന്നു തന്നെ; ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ

 

 

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു. പവന് 200 രൂപയുടെ വർധനവാണ് ഇന്നലെയുണ്ടായത്. ഇന്നും ഇതേ വില തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് 35,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4415 രൂപയായി. ഗ്രാമിന് 25 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്.

ഈ മാസം ആദ്യം ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണവില ഒക്ടോബർ എട്ടിന് ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യാഴാഴ്ച്ച ഒരു പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമായിരുന്നു.