October 24, 2021

തിരുവനന്തപുരത്ത് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ സെന്റ് തോമസ് ഹോസ്റ്റലിലാണ് സംഭവം. കൊല്ലം അഞ്ചല്‍ സ്വദേശി ജോഷ്വാ എബ്രഹാമാണ് മരിച്ചത്. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയും ബാസ്‌കറ്റ് ബോള്‍ താരവുമാണ് ജോഷ്വ.

അബദ്ധത്തില്‍ കാല്‍വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഗോവണിപ്പടിയില്‍ വീണുകിടക്കുന്ന നിലയിലാണ് ജോഷ്വയെ കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.