December 6, 2021

മലപ്പുറം വള്ളുവമ്പ്രം മാണിപറമ്പ് ചെങ്കല്‍കോറിയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

 

 

മലപ്പുറം വള്ളുവമ്പ്രം മാണിപറമ്പിലെ ചെങ്കല്‍ക്കോറിയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു.രാജന്റെ മകള്‍ അര്‍ച്ചന (14), വിനോദിന്റെ മകന്‍ ആദിത്യ ദേവ്( 4) എന്നിവരാണ് മരണപ്പെട്ടത്.ഇരുവരും സഹോദരങ്ങളുടെ മക്കളാണ്.കോറിയില്‍ മുങ്ങിയ ആദിത്യ ദേവിനെ രക്ഷിക്കുന്നതിനിടെയാണ് അര്‍ച്ചനയും അപകടത്തില്‍പ്പെട്ടത്.ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.