എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി.വത്സലയ്ക്ക്

 

 

സംസ്ഥാന സർക്കാരിന്‍റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി.വത്സലയ്ക്ക്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖൻ അധ്യക്ഷൻ ബി. ഇക്ബാൽ, ആലങ്കോട് ലീലാകൃഷ്ണൻ, കെ.ഇ.എൻ കുഞ്ഞഹമ്മദ് സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്കാര നിർണയിച്ചത്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് തിരുവനന്തപുരത്ത് പുരസ്കാരം പ്രഖ്യാപിച്ചത്.