ഭാരതപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 

 

ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുള്ളമട സ്വദേശി അബ്ബാസിന്റെ മൃതദേഹമാണ് കടലിൽ നിന്ന് കണ്ടെത്തിയത്. മത്സ്യതൊഴിലാളികൾ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചമ്രവട്ടം പാലത്തിന് സമീപം മീൻപിടിക്കുന്നതിനിടെ യുവാവ് കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.