അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി നല്‍കി ശിശുക്ഷേമ സമിതി

തിരുവനന്തപുരം: ദത്ത് വിവാദത്തിലെ നിര്‍ണായക ഫലം വന്നതോടെ അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി നല്‍കി സംസ്ഥാന ശിശുക്ഷേമ സമിതി. അല്‍പസമയത്തിനകം നിര്‍മ്മല ഭവനിലെത്തി അനുപമ കുഞ്ഞിനെ കാണും.

അനുപമയ്ക്കൊപ്പം ഭര്‍ത്താവ് അജിത്തിനും കുഞ്ഞിനെ കാണാന്‍ അനുമതി നല്‍കി. ഡിഎന്‍എ പരിശോധനാ ഫലം പോസിറ്റിവായ സാഹചര്യത്തിലാണ് അനുപമയ്ക്ക് കുഞ്ഞിനെ കാണാനായി സംസ്ഥാന ശിശുക്ഷേമ സമിതി അനുമതി നല്‍കിയത്. നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സമരപന്തലില്‍ നിന്നും പുറപ്പെട്ട അനുപമ നിര്‍മ്മല ശിശു ഭവനിലെത്തി.

നിര്‍ണായക ഡി.എന്‍.എ പരിശോധന ഫലംത്തില്‍ കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞിരുന്നു. അനുപമയുടെയും അജിത്തിന്റെയും സാമ്പിള്‍ കുഞ്ഞിന്റെ ഡി.എന്‍.എയുമായി യോജിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് സാമ്പിളുകള്‍ പരിശോധിച്ചത്.