നടൻ കമലഹാസൻ ആശുപത്രിയിൽ

 

 

നടനും രാഷ്‌ട്രീയ നേതാവുമായ കമലഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഈയടുത്ത കാലത്താണ് യുഎസിൽ നിന്ന് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇക്കാര്യമെല്ലാം പരാമർശിച്ച് കൊണ്ട് ആരോഗ്യനിലയെ സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ”യുഎസിൽ നിന്ന് തിരികെ എത്തിയപ്പോൾ രോഗലക്ഷണങ്ങൾ ആരംഭിച്ചിരുന്നു. പരിശോധന നടത്തിയതോടെ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ഇപ്പോൾ ക്വാറന്റൈനിലാണ്. ജനങ്ങൾ ഒരു കാര്യം തിരിച്ചറിയണം. കൊറോണ നമ്മെ വിട്ട് പോയിട്ടില്ല. മുൻകരുതലുകൾ നിർബന്ധമായും സ്വീകരിച്ചിരിക്കണം” കമലഹാസൻ ട്വിറ്ററിൽ പറഞ്ഞു. ആരാധകരുടെയും ഫോളോവേഴ്‌സിന്റെയും പ്രവാഹമാണ് ട്വീറ്റിന് പിന്നാലെ വന്നത്. ഉടൻ സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥനകൾ കൂടെയുണ്ടെന്നുമുള്ള പ്രതികരണങ്ങളായിരുന്നു അധികവും.