മാലിന്യങ്ങള്‍ കൊണ്ട് ‘2022’ സ്തൂപം തീര്‍ത്ത് ജില്ലാ ഭരണകുടം

സമുദ്ര മലിനീകരണത്തിനെതിരെ സന്ദേശമുയര്‍ത്തി ബീച്ചില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ കൊണ്ട് 2022 സ്തൂപം തീര്‍ത്ത് ജില്ലാ ഭരണകുടം. ജില്ലാ ഭരണകുടത്തിന്റെയും ഗ്രീന്‍ വേംസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സ്തൂപം സ്ഥാപിച്ചത്.
ഓരോ ദിവസവും എട്ട് ദശ ലക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ എത്തിച്ചേരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആവാസ വ്യവസ്ഥയെ തന്നെ താറുമാറാക്കുന്ന മാലിന്യങ്ങളില്‍ നിന്നും കടലിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഈ പുതുവര്‍ഷത്തില്‍ പഴയ ശീലങ്ങള്‍ വെടിയാം, നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വമാകട്ടെ എന്ന ആശയം മുന്‍നിര്‍ത്തിയാണ് പരിപാടി. അതിന്റെ ഭാഗമായാണ് ‘2022’ സ്തൂപവും സന്ദേശ ബോര്‍ഡും സ്ഥാപിച്ചത്.
കോര്പ്പറേഷന് ആരോഗ്യ വിഭാഗം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മനോജ്, ഗ്രീന്‍ വേംസ് സി.ഇ.ഒ. ജാബിര്‍ കാരാട്ട്, ഗ്രീന്‍ വേംസ് വളന്റിയര്‍മാര്‍, കലക്ടറുടെ ഇന്റേര്‍ണ്‍സ്, ജെ.ഡി.ടി. പോളിടെക്നിക് കോളേജ് എന്‍.എസ്.എസ്. വളന്റിയര്‍മാര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്കി. ശേഖരിച്ച മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകള്‍, ബോട്ടിലുകള്‍, പ്ലാസ്റ്റിക് ഉല്പന്നങ്ങള്, അലൂമിനിയം കണ്ടെയിനറുകള്‍, പേപ്പര്‍ കപ്പുകള്‍, ചെരുപ്പ് – തെര്മാക്കോള്, തുണി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഇനങ്ങളായി തിരിച്ച് സംസ്കരണ ശാലയ്ക്ക് കൈമാറി.
പ്രധാന സംഭവങ്ങള്‍ നിങ്ങളറിയാതെ പോകുന്നുണ്ടോ?