January 21, 2022

ഷാൻ വധക്കേസിൽ മൂന്ന് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു

ആലപ്പുഴ: എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാൻ വധക്കേസിൽ  മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.  കേസിലെ എട്ടാം പ്രതി ചേര്‍ത്തല സ്വദേശി അഖിൽ, 12 ആം പ്രതി തൃശ്ശൂര്‍ സ്വദേശി  സുധീഷ്, പതിമൂന്നാം പ്രതി ഉമേഷ് എന്നിവർക്കാണ്  ജാമ്യം അനുവദിച്ചത്. ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത്, മറ്റ് കുറ്റക്യത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം. കേസിലെ മുഖ്യ പ്രതികളെ ആമ്പുലന്‍സില്‍ രക്ഷപെടുത്താന്‍ സഹായിച്ചുവെന്നതാണ് അഖിലിനെതിരെയുള്ള കുറ്റം. പ്രതികളെ ഒളിവില്‍ താമസിപ്പിക്കാൻ സഹായിച്ചവരാണ് ഉമേഷും സുധീഷും.