ബംഗാള്‍ ട്രെയിന്‍ അപകടം: മരിച്ചവരുടെ എണ്ണം 9 ആയി; 36 പേര് ചികിത്സയില്‍

പശ്ചിമ ബംഗാളില്‍ ഇന്നലെയുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. 36 പേര് പരിക്കുകളോടെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജിലും സിലിഗുരിയിലെ ആശുപത്രിയിലും ചികിത്സയിലാണ്.. ജല്‍പൈഗുരിയിലെ മൈനഗുരിയിലാണ് ബിക്കാനീര്‍-ഗുഹാവത്തി എക്സ്പ്രസിന്റെ 12 കോച്ചുകള്‍ പാളം തെറ്റി അപകടമുണ്ടായത്.
ബിക്കാനീറില്‍ നിന്നൂം ഗുവാഹത്തിയിലേക്ക് പോയ ട്രെയിന്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടത്തില്‍പെട്ടത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനിനി വൈഷ്ണവ് ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രുപയും നിസാര പരിക്കുള്ളവര്‍ക്ക് 25,000 രുപയും കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു.