സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കുന്നു

 

 

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സ്‌കൂളുകൾ അടയ്ക്കാൻ തീരുമാനമായി. ഒൻപതാം തരം വരെയുള്ള ക്ലാസുകളാണ് അടച്ചിടാൻ തീരുമാനമായത്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു തീരുമാനം.

ഈ മാസം 21 മുതൽ അടയ്ക്കാനാണ് നിർദേശം. തിയതി സംബന്ധിച്ച അന്തിമ തീരുമാനം നാളെയുണ്ടാകും.

പത്ത്, പതിനൊന്ന്, പന്ത്രണ്ട് എന്നിവയുടെ ഓഫ്‌ലൈൻ ക്ലാസുകൾ തുടരും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ വേഗത്തിലാക്കാൻ നടപടികൾ കൈക്കൊള്ളും.

ഫെബ്രുവരി 5 വരെ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടതില്ല എന്നാണ് ഇന്ന് ചോർന്ന യോഗത്തിന്റെ വിലയിരുത്തൽ. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ പരിപാടികൾ ഓൺലൈനാക്കാനും തീരുമാനമായിട്ടുണ്ട്.