കൊവിഡ് വ്യാപനം; കോഴിക്കോട് കൂടുതൽ നിയന്ത്രണം: പൊതുയോഗങ്ങൾ പാടില്ല, ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. പൊതുയോഗങ്ങൾ പാടില്ലെന്നും ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പൊതു ഇടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ബീച്ചിൽ നിയന്ത്രണം നടപ്പിലാക്കുമെന്നും ആവശ്യമെങ്കിൽ സമയം ക്രമീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെടും. പരിശോധനയ്ക്കായി കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.