മറ്റന്നാൾ മുതൽ സ്‌കൂളുകളിൽ വാക്സിനേഷൻ; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത്‌ മറ്റന്നാൾ മുതൽ സ്‌കൂളുകളിൽ വാക്സിനേഷൻ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനായി സ്‌കൂളുകളിൽ പ്രത്യേകം മുറികൾ സജ്ജമാക്കും. 967 സ്‌കൂളുകളിലാണ് വാക്സിൻ നൽകുക. 49% കുട്ടികൾക്കാണ് ഇനി വാക്സിൻ ലഭിക്കാനുള്ളത്. സ്‌കൂളുകളിൽ ആംബുലൻസ് സൗകര്യം ഉൾപ്പെടെ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 500 കുട്ടികൾ കുറവ് ഉള്ള സ്കൂളുകളിൽ ആരോഗ്യ വകുപ്പ് ഒരുക്കിയ സംവിധാനം ഉപയോഗിച്ച് വാക്‌സിനേറ്റ് ചെയ്യണം. മുഴുവൻ വിദ്യാർത്ഥികൾക്കും വാക്‌സിനേഷൻ ഉറപ്പാക്കും. ഈ മാസം 21 മുതൽ ഓൺലൈൻ ക്ലാസ് തുടങ്ങും. കൈറ്റ് വിക്ടേഴ്സ് ക്ലാസുകളുടെ പുതുക്കിയ ടൈം ടേബിൾ ഉടൻതന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു