താമരശ്ശേരിയില്‍ കെട്ടിടം തകര്‍ന്നു വീണ് 15 പേര്‍ക്ക് പരിക്ക്

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണു. 15ഓളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. കെട്ടിട നിര്‍മാണത്തൊഴിലാളികള്‍ക്കാണ് പരിക്കേറ്റതെന്നാണ് പുറത്തുവരുന്ന വിവരം.

രാവിലെ 11.30ഓടെയാണ് കെട്ടിടം തകര്‍ന്ന് വീണ് അപകടം ഉണ്ടായത്. നിലവില്‍ ആരും കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടിട്ടില്ലെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കോണ്‍ക്രീറ്റ് കെട്ടിടമാണ് തകര്‍ന്നുവീണതാണ് അപടകടത്തിന് കാരണം. അപകടം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. നിലവില്‍ നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.