ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ; അറസ്റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് പൊലീസ്

 

 

വ്ളോ​ഗർ ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് പൊലീസ്. ബലാത്സം​ഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തും മുമ്പേ പിടികൂടാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

ശ്രീകാന്ത് വെട്ടിയാർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകി. ശ്രീകാന്തിനെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ച്ചയായി ശ്രീകാന്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.