ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ മാത്രം; കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പത് വരെ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങള്‍. ജനുവരി 23, 30 ദിവസങ്ങളിലാണ് നിയന്ത്രണമുണ്ടാവുക. ലോക്ഡൗണിന് സമാനമായ നിയന്ത്രണം എന്നാല്‍ സര്‍ക്കാര്‍ പറയുന്നതെങ്കിലും ലോക്ഡൗണ്‍ സമയത്തുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും ഞായറാഴ്ച ഉണ്ടാവും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ ഒമ്പത് വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഹോട്ടലുകളില്‍ പാര്‍സര്‍ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. ഇത് രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പത് വരെ മാത്രമായിരിക്കും. സര്‍ക്കാര്‍ സര്‍വീസുകളിലും മറ്റും അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ യാത്രാ അനുമതിയുണ്ടാവുകയുള്ളൂ. ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡും കയ്യില്‍ കരുതണം. കൂടാതെ വിവാഹം, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി. ദീര്‍ഘദൂര ബസുകള്‍ക്കും ട്രെയിനുകള്‍ക്കും അനുമതിയുണ്ടാവും. ആശുപത്രി പരീക്ഷാ യാത്രകള്‍ക്ക് രേഖകള്‍ കയ്യില്‍ കരുതണം. ഡെലിവറി സര്‍വീസുകളും രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പത് വരെ മാത്രമേ ഉണ്ടാവുകയുള്ളൂ.