കോഴിക്കോട് മുക്കത്ത് തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്

കോഴിക്കോട് മുക്കത്ത് തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടോടെയാണ് മുക്കം അഗസ്ത്യമൂഴിയിൽ ഭ്രാന്തൻ നായയുടെ ആക്രമണമുണ്ടായത്. നിരവധി പേരെ കടിച്ച നായ മറ്റു നായകളെയും ആക്രമിച്ചു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ 6 പേരെ മുക്കത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കൈയ്യിലും കാലിലുമാണ് ഭൂരിഭാഗം പേർക്കും കടിയേറ്റത്. പട്ടിക്ക് പേ ബാധ ഉണ്ടോ എന്ന ആശങ്ക നാട്ടുകാർക്കുണ്ട്. നഗരസഭാ ചെയർമാനന്റെ നേതൃത്വത്തിൽ നഗരസഭാ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും പട്ടിയെ തിരയാനിറങ്ങി. ഏറെ വൈകിയിട്ടും നായയെ കണ്ടെത്താനാകത്തോടെ തിരച്ചിൽ ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ തെച്ചിയാടും നായ പശുക്കളെ കടിച്ചതായി പരാതിയുണ്ട്.