കുവൈത്തില്‍ പിസിആര്‍ പരിശോധന നിരക്ക് പരിഷ്‌കരിച്ച് ആരോഗ്യമന്ത്രാലയം.

BROCKTON - AUGUST 13: A nurse practitioner administers COVID-19 tests in the parking lot at Brockton High School in Brockton, MA under a tent during the coronavirus pandemic on Aug. 13, 2020. (Photo by David L. Ryan/The Boston Globe via Getty Images)

 

 

കുവൈത്തില്‍ പിസിആര്‍ പരിശോധന നിരക്ക് പരിഷ്‌കരിച്ച് ആരോഗ്യമന്ത്രാലയം. പുതിയ ഉത്തരവനുസരിച്ച് പിസിആര്‍ പരിശോധനക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക് ആറ് ദിനാറാണ്. ജനുവരി 30 ഞായറാഴ്ച മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലാവുക. നിലവില്‍ 9 ദിനാര്‍ ആണ് പിസിആര്‍ പരിശോധന ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക്. പല ക്ലിനിക്കുകളും എട്ട് ദീനാര്‍ നിരക്കില്‍ പരിശോധന നടത്തുന്നുണ്ട്. നാട്ടില്‍ പോകുന്നതും തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ടും ആരോഗ്യ നില അറിയാനും പി.സി.ആര്‍ പരിശോധന നടത്തുന്നവര്‍ക്ക് നിരക്ക് കുറച്ചത് ആശ്വാസമാണ്. കൊവിഡിന്റെ തുടക്കത്തില്‍ 40 ദിനാര്‍ ആയിരുന്ന നിരക്കാണ് പലതവണയായി കുറച്ച് ഇപ്പോള്‍ ആറു ദിനാര്‍ ആക്കിയത്. അതിനിടെ കുവൈത്തില്‍ ഏഴുലക്ഷത്തോളം പേര്‍ ഇതിനോടകം കൊവിഡിനെതിരെയുള്ള ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.