റേ​ഷ​ന്‍ വി​ത​ര​ണം 31ന​കം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍

 

 

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ റേ​ഷ​ന്‍ വി​ത​ര​ണം 31ന​കം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 65 ശ​ത​മാ​നം കാ​ര്‍​ഡു​ട​മ​ക​ള​ള്‍ ഈ ​മാ​സം 27 വ​രെ റേ​ഷ​ന്‍ വാ​ങ്ങി. 27-ാം തീ​യ​തി 67,565 കാ​ര്‍​ഡു​ട​മ​ക​ള്‍ റേ​ഷ​ന്‍ വാ​ങ്ങി​യി​ട്ടു​ണ്ട്. മു​ന്‍ മാ​സ​ങ്ങ​ളി​ലെ ജി​ല്ല​യി​ലെ ശ​രാ​ശ​രി റേ​ഷ​ന്‍ ഉ​പ​ഭോ​ഗം 84 മു​ത​ല്‍ 87 ശ​ത​മാ​നം വ​രെ​യാ​ണ്. ഇ​ന്‍റ​ര്‍​നെ​റ്റ് ത​ക​രാ​ര്‍ മൂ​ല​മാ​ണ് ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ റേ​ഷ​ന്‍ വി​ത​ര​ണം ത​ട​സ്സപ്പെ​ട്ട​ത്. ഇ​പോ​സ് മെ​ഷീ​നി​ലെ സ​ര്‍​വ​ര്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് റേ​ഷ​ന്‍​ക​ട​ക​ളു​ടെ പ്ര​വൃ​ത്തി പു​നഃ​സ്ഥാ​പി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.