കോഴിക്കോട് ഇന്ന് തീരദേശ ഹര്‍ത്താല്‍

 

 

വെള്ളയില്‍ മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് തീരദേശ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കോര്‍പറേഷനിലെ 62, 66, 67 വാര്‍ഡുകളിലാണ് ഹര്‍ത്താല്‍.

യുഡിഎഫ് പിന്തുണയോടെ വെള്ളയില്‍ ജനകീയ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സബ് കലക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരക്കാരുമായി കളക്ടര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും.