അന്താരാഷ്ട്ര വനിത ദിനം, ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ബോധവൽക്കരണ ക്യാമ്പ് സങ്കടിപ്പിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ബോധവൽക്കരണ ക്യാമ്പ് സങ്കടിപ്പിച്ചു. പരിപാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ലാലു ജോൺസ് ഉത്ഘാടനം ചെയ്തു. ആശുപത്രിയിൽ പരിശോധനക്കായി എത്തുന്നവർക്കായാണ് ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചത്. സ്ത്രീകളും ആരോഗ്യവും എന്ന വിഷയത്തിൽ ഗൈനക്കോളജിസ്റ്റ് ഡോ. അർച്ചന കെ ഒ, സ്ത്രീകളും ഭക്ഷണക്രമവും എന്ന വിഷയത്തിൽ ഡയറ്റീഷ്യൻ ജ്യോതി ജെയിംസും ക്ലാസ്സ്‌ എടുത്തു. കൂടാതെ ജീവിത ശൈലി രോഗനിർണയം, ഹീമോഗ്ലോബിൻ പരിശോധന, ഗ്ലോക്കോമ സ്ക്രീനിംഗ് തുടങ്ങിയവയും സംഘടിപ്പിച്ചു. ആശുപത്രി ജീവനക്കാർ, പരിശോധനക്കായി എത്തിയ രോഗികൾ തുടങ്ങിയവർ പങ്കെടുത്തു.