മൂന്നാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,120 രൂപ. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4765 ആയി.

തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ 200 രൂപയുടെ കുറവു രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 160 രൂപ കൂടി താഴ്ന്നു. ഇന്നത്തെ ഇടിവു കൂടിയാവുമ്പോള്‍ മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ.

ഈ മാസത്തിന്റെ രണ്ടാം പകുതി മുതല്‍ സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ് മുന്നോട്ടുപോവുന്നത്.